കൊച്ചി: വൈറ്റിലയിലെ തൈക്കൂടം പാലത്തില്‍ വീണ്ടും ലോറി മറിഞ്ഞ് അപകടം. മീന്‍ ലോറി കൈവരിയില്‍ ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. തമിഴ്നാട്ടിലെ നാഗപട്ടണത്ത് നിന്ന് അരൂരിലേക്ക് മീനുമായി പോയ ലോറിയാണ് മറിഞ്ഞത്. രാവിലെ അഞ്ചരയോടെയാണ് അപകടം നടന്നത്.
മുന്നില്‍ പോയ കാര്‍ പെട്ടന്ന് ലോറിയുടെ ട്രാക്കിലേക്ക് കയറിയപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. എന്നാല്‍ രണ്ടു മണിക്കൂര്‍ തൈക്കൂടം പാലത്തില്‍ ഗതാഗതം മുടങ്ങി. ക്രൈയിനുകള്‍ എത്തിച്ചാണ് വാഹനം ഉയര്‍ത്തിയത്.
തുടര്‍ന്ന് രാവിലെ എട്ടോടെയാണ് ഗതാഗതം അനുവദിച്ചത്. അതേസമയം, അടുത്തിടെ തൈക്കൂടം പാലത്തില്‍ മിനി ലോറി അപകടത്തില്‍ പെട്ടിരുന്നു. ഏപ്രിലില്‍ പാഴ്സല്‍ ലോറി നിയന്ത്രണം വിട്ട് കൈവരിയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.